തീവ്രവാദവും അതിനു പ്രത്യയശാസ്ത്ര പിന്തുണ നല്‍കുന്നതും തെറ്റായിരുന്നു എന്ന സത്യം പറയുമ്പോള്‍ ആര്‍ക്കാണതു സഹിക്കാത്തത്? സമുദായത്തിന്‍റെ പല്ലില്‍ കുത്തി മണപ്പിക്കലായി അതിനെ കാണുന്നതിന്‍റെ പിന്നിലാരാണു? അവര്‍ ഇന്നലെ വരെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ദുരിത പര്‌വ്വം നിറക്കൂട്ടുകളില്‍ അവതരിപ്പിച്ച തങ്ങളുടെ സംഘബലം കൂട്ടാനും, സംഘടനക്കു പ്രത്യയശാസ്ത്ര പിന്‍ബലം നല്‍കാനും ശ്രമിച്ചവര്‍, മുസ്ലിം പീഡനം സമുദായം ഇന്നനുഭവിക്കുന്ന മുഴുപ്രശ്നങ്ങളുടെയും കാതല്‍ എന്ന തരത്തില്‍ നിരന്തരം സ്റ്റേജിലും പേജിലുമായി പ്രചരണഴിച്ചുവിട്ടവര്‍, മഹാ ഭൂരിപക്ഷം അമുസ്ലിംകള്‍ വസിക്കുന്ന ഇന്ത്യയിലെ മുക്കുമൂലയില്‍ നടക്കുന്ന നീതി നിഷേധങ്ങളേ ധ്വംസനങ്ങളെ പെരുപ്പിച്ചും പറ്ഞ്ഞു പേടിപ്പിച്ചും വികാരം കൊള്ളിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ന്യുനപക്ഷങ്ങള്‍ അനുഭവിക്കുന്ന ചില കൈപ്പുറ്റ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചു ജനാധിപത്യത്തിലും നീതിവ്യവസ്ഥയിലും യുവാക്കള്‍ക്കുള്ള വിശ്വാസം തകര്‍ത്തു നിരാശയുടെ കയത്തില്‍ തള്ളിവിട്ട ഇവരാണു ഇപ്പോള്‍ പറയുന്നതു തീവ്രവാദ പ്രചരണത്തിന്‍റെ പേരില്‍ സമുദായ അംഗങ്ങളെ കുരുതി കൊടുക്കരുത് എന്ന്.
സമുദായ്ത്തീന്‍റെ യഥാര്‍ത്ഥപ്രശ്നം ദാരിദ്ര്യവും മൂല്യരാഹിത്യവും പൊതുവിഷയങ്ങളില്‍ ഐക്യകില്ലായ്മയുമാണ് എന്നു.
ഈ തിരിച്ചറിവു ലഭിക്കുമ്പോഴേക്കും എത്ര തടിയന്‍റ്വിടെകളും ഫയാസുമാരും വളര്‍ന്നു വന്നു. എത്ര ഉമ്മമാര്‍ക്കു മക്കളും യുവതികള്‍ക്കു ഭര്‍ത്താക്കന്മാരും നേതാക്കള്‍ക്കു കാലും യുവാക്കള്‍ക്കു ദിശാബോധവും നഷ്ടപ്പെട്ടൂ. ഗുജറാത്തിലെ ഗര്‍ഭിണിയായ മുസ്‌ലിം സ്ത്രീയുടെ വയറു കുത്തിക്കീറിയാല്‍ രാമ പ്രീതിയും മോക്ഷവും ലഭിക്കുമെന്ന് ആര്‍ക്കാണു വിശ്വസിക്കവാന്‍ കഴിയുക, നിരപരാധിയായ ഒരു മനുഷ്യനെ ബോംബെറിഞ്ഞു അയാളുടെ കുടുംബത്തെ നിരാലംബരാക്കുന്നതു സ്വര്‍ഗ്ഗം ലഭിക്കുന്ന ജിഹാദാണെന്നു വിശ്വസിക്കുവാന്‍ ആരാണു തയ്യാറാവുക. അങ്ങനെ മനുഷ്യനെ കൊന്നു, സ്വയം ജയിലിലകപ്പെട്ടു ഇസ്ലാമിനു "സേവനം " ചെയ്യാന്‍ മതം പറയുന്നില്ലെന്നു ജനങ്ങളോടു മിമ്പറിനു മുകളിലും താഴെയുമായി നിന്നു പറയുന്നതു സമുദായത്തിനു ഒറ്റുകൊടുക്കലാണോ? തീവ്രവാദം ഉണ്ടായതു ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും കൊണ്ടുമാത്രമാണെന്നു നാം പറയുന്നില്ല. എന്നാല്‍ ശരിയായ മതവിദ്യാഭ്യാസം ഇല്ലായ്മയാണെന്നു തീര്‍ത്തു പറയാന്‍ സാധിക്കും. എന്‍ജിയറിംങിലും മറ്റും ഗവേഷണ ബിരുദധാരികള്‍ തീവ്രവാദത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടു. പക്ഷേ, ഗുരുത്വത്തോടൊ ഒരു ഉസ്താദിന്‍റെ അടുത്തുനിന്നു മതം പഠിച്ചു പൂര്ത്തിയാക്കിയ ആരെങ്കിലും ഇത്തരം നശീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായതായി നാം കാണുന്നില്ല. കാരണം അതു മത ശാസനകള്‍ക്കു വിരുദ്ധമാണു. തീവ്രതയുടെ വിഷം കുത്തിവെക്കപ്പെട്ട, വികാരത്തിനു അടിപ്പെട്ട യുവതയെ അതു ഇസ്ലാമികമല്ലെന്നും അതിന്‍റെ പരിണതി സര്‍വ്വനാശമാണെന്നും പറഞ്ഞുകൊടുക്കുന്നതു തെറ്റാണോ? അതോടൊപ്പം ഇത്തരം ഒറ്റപ്പെട്ട വ്യക്തികളുടെ ചെയ്തികള്‍ കാണിച്ചു സമുദായത്തെ ബലിയാക്കാന്‍ ശ്രമിക്കുന്നവരോട് ഇവര്‍ സമുദായത്തിന്‍റെ പ്രതിനിധികളല്ലെന്നും അതിലും വലിയ താടിയും തലപ്പാവും ധരിച്ചവരും പര്‍ദ്ദയണിഞ്ഞവരും പള്ളിയില്‍ നിസ്കരിക്കുന്നവരും തീവ്രവാദം അംഗീകരിക്കുന്നില്ലെന്നും മറുപടി പറയേണ്ടതല്ലേ. നസീറിന്‍റെയും ത്വരീഖത്തും ഹഖീഖത്തും ദീനിന്‍റെതല്ലെന്നു പറയുന്നതു വേട്ടക്കാരുടെ പക്ഷം ചേരലാണോ? മുസ്‌ലിം ബഹുഭൂരിപക്ഷത്തെ ശിര്‍ക്കാരോപിച്ചും സാമൂഹിക പ്രശ്നങ്ങളെ പണ്ഢിതരുടെ തലയില്‍ കെട്ടിവെച്ചും പുതിയ പള്ളിയും പ്രസിദ്ധീകരണങ്ങളും തുടങ്ങിയവര്‍ സംഘടനാ ബാഹുല്യത്തെ കുറിച്ചു ഇപ്പോള്‍ കരഞ്ഞിട്ടെന്നു ഫലം ? ഏതായാലും തസവ്വുഫിനെയും ആത്മീയതയെയും തള്ളിപ്പറഞ്ഞ് അന്താരാഷ്ട്രീയം മാത്രം പ്രസംഗിച്ചു നടന്നവര്‍ സമുദായത്തിനകത്തെ മൂല്യശോഷണം ഇല്ലായ്മ ചെയ്യാനുള്ള് സംസ്കരണ പ്രവര്‍ത്തനങ്ങള്‍നടത്തുന്നതാണു സമുദായത്തിനു ആവശ്യമെന്നു ഇവര്‍ക്കു മനസ്സിലാക്കിക്കൊടുത്തതില്‍ തടിയന്‍റവിടയുടെ " സേവനം" പ്രശംസനീയം തന്നെ. കുറ്റം ചെയ്തവരെയും കുറ്റം ചെയ്യിച്ചവരെയും ചൂണ്ടിക്കാട്ടിക്കൊടുക്കുന്നതു അതിന്‍റെ പേരില്‍ ഒരു മതത്തെയും ഒരു സമൂഹത്തെയും വേട്ടയടുന്നതു നിര്‍ത്താനാണു. ഇവിടെ മൗനം ഭജിക്കുന്നത് വേട്ടക്കാര്‍ക്കും ഫാസിസ്റ്റു മീഡിയകള്‍ക്കും സമുദായത്തെ ഒന്നടങ്കം സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനേ ഉപകരിക്കൂ. വികാരം കൊണ്ടും വിഷാധപ്പെട്ടുമല്ല, പ്രത്യുത നിര്‍മ്മാണാത്മകമായ പദ്ധതിയും ചിട്ടയൊത്ത പ്രവര്‍ത്തനവും കൊണ്ടുമാണു നാം പ്രതിസന്ധിയെ അതിജീവിക്കേണ്ടത്. ഇവിടെ കുറ്റക്കാരാരാണെന്നു ഞാന്‍ എന്‍റെ English ബ്ലോഗില്‍ കുറിച്ചിട്ടൂണ്ടു.
Sunday, February 07, 2010
Subscribe to:
Post Comments (Atom)
2 comments:
സംഘടനാ പക്ഷപാതിത്വം പിടിപെടാത്തവര്ക്കൊക്കെ അറിയാം ആര്‍ക്കൊക്കെ ഈ രകതത്തില്‍ പങ്കുണ്ടെന്നു.
ഇവിടെ മൗനം ഭജിക്കുന്നത് വേട്ടക്കാര്‍ക്കും ഫാസിസ്റ്റു മീഡിയകള്‍ക്കും സമുദായത്തെ ഒന്നടങ്കം സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനേ ഉപകരിക്കൂ. വികാരം കൊണ്ടും വിഷാധപ്പെട്ടുമല്ല, പ്രത്യുത നിര്‍മ്മാണാത്മകമായ പദ്ധതിയും ചിട്ടയൊത്ത പ്രവര്‍ത്തനവും കൊണ്ടുമാണു നാം പ്രതിസന്ധിയെ അതിജീവിക്കേണ്ടത്...
പക്ഷേ സമൈക്ക്യം ഇല്ലാത്ത നമ്മള്‍ വെറും ചവരുകളായിത്തീരുന്നുവെന്നത് യാഥാര്‍ത്ഥ്യമല്ലേ؟
എന്നാണ് നാമിനിയും ഉണരുക...
നല്ല കുറികള്‍ ..
Post a Comment