സമര്‍പ്പണം

സമര്‍പ്പണം
ഭൗതികയുടെ അടിമത്വത്തിൽ നിന്നു മനുഷ്യനെ മോചിപ്പിച്ച മുഹമ്മദ്‌ (സ) ക്കു മുമ്പിൽ

Sunday, January 17, 2010

നിങ്ങളീ ഗ്രന്ഥം വായിച്ചുവോ?

ഇതിൽ ദൈവത്തിന്റെ വചനങ്ങൽ മാത്രമേയുള്ളൂവന്നു സ്വയം അവകാപ്പെടുന്ന ഇന്നു ലോകത്തു നിലവിലുള്ള ഏക ഗ്രന്ഥം

വിശുദ്ധ ഖുർആൻ

മൂല്യത്തകർച്ച ലോകത്തെ തുറിച്ചു നോക്കുമ്പോൾ ലോകസമൂഹത്തിനൊരു വഴികാട്ടിയാണ്‌ ഈ ഗ്രന്ഥം.

ആയിരത്തി നാനൂറു വർഷങ്ങൾക്കു മുമ്പു മനുഷ്യന്റെ ജീവിതം തൊട്ടറിഞ്ഞ്‌ അവന്റെ പ്രകൃതത്തിനിണങ്ങുന്ന രീതിയിൽ കൃത്യമായ മാർഗദർശനം നൽകിയ ഒരു ഗ്രന്ഥം
നിത്യജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചു വിശുദ്ധ ഖുർആൻ സംസാരിക്കുന്നു.
നിങ്ങളീ ഗ്രന്ഥം വായിച്ചുവോ?

ജീവിത യാത്രയിലെ ശരിയും തെറ്റുമേതാണ്‌?
നിങ്ങളുടെ സംശയങ്ങൾക്കു ഇതിൽ പരിഹാരമുണ്ടോ?
ചില വിഷയങ്ങൾ നമുക്ക്‌ പരിശോധിക്കാം.
ഏക ദൈവത്വം
അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച്‌ പ്രാര്ത്ഥിൊക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെത തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ്‌ വിധികര്ത്തൃ്ത്വം. അവങ്കലേക്ക്‌ തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും. (28-88)

നന്മ നടത്തണം
എന്റെന കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്വേഹിക്കുകയും സദാചാരം കല്പിെക്കുകയും ദുരാചാരത്തിൽ നിന്ന്‌ വിലക്കുകയും, നിനക്ക്‌ ബാധിച്ച വിഷമങ്ങളിൽക്ഷമിക്കുകയും ചെയ്യുക. തീര്ച്ച്യായും ഖണ്ഡിതമായി നിര്ദേഞശിക്കപ്പെട്ട കാര്യങ്ങളിൽ പെട്ടതത്രെ അത്‌. (31- 17)
പുണ്യവാന്
നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാൽ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാ്രിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്ക്കുംക, അനാഥകള്ക്കും , അഗതികള്ക്കും , വഴിപോക്കന്നും, ചോദിച്ചു വരുന്നവര്ക്കുംു, അടിമമോചനത്തിന്നും നല്കുയകയും, പ്രാര്ത്ഥവന ( നമസ്കാരം ) മുറപ്രകാരം നിര്വംഹിക്കുകയും, സകാത്ത്‌ നല്കു്കയും, കരാറിൽ ഏര്പെുട്ടാൽ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാരർ. അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവർ(2:177)

സത്യം
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്‌ വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിര്ത്തുരന്നവരായിരിക്കണം. അത്‌ നിങ്ങള്ക്ക്ു‌ തന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ , അടുത്ത ബന്ധുക്കൾ എന്നിവര്ക്കോ പ്രതികൂലമായിത്തീര്ന്നാതലും ശരി. ( കക്ഷി ) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട്‌ വിഭാഗത്തോടും കൂടുതൽ ബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു. അതിനാൽ നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്പടറ്റരുത്‌. നിങ്ങൾ വളച്ചൊടിക്കുകയോ ഒഴിഞ്ഞ്‌ മാറുകയോ ചെയ്യുന്ന പക്ഷം തീര്ച്ച്യായും നിങ്ങൾ പ്രവര്ത്തിയക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു. (4-135)

പരദൂഷണം
സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീര്ച്ച്യായും ഊഹത്തിൽ ചിലത്‌ കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്‌. തന്റെന സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെല മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത്‌ ( ശവം തിന്നുന്നത്‌ ) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീര്ച്ചുയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (49-12)

പരിഹാസം
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവർ ( പരിഹസിക്കപ്പെടുന്നവർ ) അവരെക്കാൾ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവർ ( പരിഹസിക്കപ്പെടുന്ന സ്ത്രീകൾ ) മറ്റവരെക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ അന്യോന്യം കുത്തുവാക്ക്‌ പറയരുത്‌. നിങ്ങൾ പരിഹാസപേരുകൾ വിളിച്ച്‌ പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്മ്മി കമായ പേര്‌ ( വിളിക്കുന്നത്‌ ) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാർ തന്നെയാകുന്നു അക്രമികൾ . (49-11)

അസൂയ
അതല്ല, അല്ലാഹു അവന്റെ് ഔദാര്യത്തിൽ നിന്ന്‌ മറ്റു മനുഷ്യര്ക്ക്ണ‌ നല്കിയയിട്ടുള്ളതിന്റെെ പേരിൽ അവർ അസൂയപ്പെടുകയാണോ? എന്നാൽ ഇബ്രാഹീം കുടുംബത്തിന്‌ നാം വേദവും ജ്ഞാനവും നല്കി യിട്ടുണ്ട്‌. അവര്ക്ക് ‌ നാം മഹത്തായ ആധിപത്യവും നല്കി യിട്ടുണ്ട്‌. (4-54)
ചാരവൃത്തി
സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീര്ച്ച്യായും ഊഹത്തിൽ ചിലത്‌ കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്‌. തന്റെന സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെയ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത്‌ ( ശവം തിന്നുന്നത്‌ ) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീര്ച്ചുയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (49-12)
കള്ളസാക്ഷി
ഇനി നിങ്ങൾ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കിൽ പണയ വസ്തുക്കൾ കൈവശം കൊടുത്താൽ മതി. ഇനി നിങ്ങളിലൊരാൾ മറ്റൊരാളെ ( വല്ലതും ) വിശ്വസിച്ചേല്പിയച്ചാൽ ആ വിശ്വാസമര്പ്പി ക്കപ്പെട്ടവൻ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങൾ സാക്ഷ്യം മറച്ചു വെക്കരുത്‌. ആരത്‌ മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ്‌ പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങൾ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു. (2- 283)

സത്യ സാക്ഷി
സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട്‌ നിങ്ങൾ അന്യോന്യം വല്ല കടമിടപാടും നടത്തിയാൽ നിങ്ങൾ അത്‌ എഴുതി വെക്കേണ്ടതാണ്‌. ഒരു എഴുത്തുകാരന്‍ നിങ്ങള്ക്കി)ടയിൽ നീതിയോടെ അത്‌ രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന്‌ പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്‌. അവനത്‌ എഴുതുകയും, കടബാധ്യതയുള്ളവന്‍ ( എഴുതേണ്ട വാചകം ) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്റെരരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും ( ബാധ്യതയിൽ ) അവന്‍ യാതൊന്നും കുറവ്‌ വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്‌. ഇനി കടബാധ്യതയുള്ള ആൾ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, ( വാചകം ) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കിൽ അയാളുടെ രക്ഷാധികാരി അയാള്ക്കു വേണ്ടി നീതിപൂര്വ്വം ( വാചകം ) പറഞ്ഞു കൊടുക്കേണ്ടതാണ്‌. നിങ്ങളിൽ പെട്ട രണ്ടുപുരുഷന്മാംരെ നിങ്ങൾ സാക്ഷി നിര്ത്തുളകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്മാരരായില്ലെങ്കിൽ നിങ്ങൾ ഇഷ്ടപെടുന്ന സാക്ഷികളിൽ നിന്ന്‌ ഒരു പുരുഷനും രണ്ട്‌ സ്ത്രീകളും ആയാലും മതി. അവരിൽ ഒരുവള്ക്ക്ഞ‌ തെറ്റ്‌ പറ്റിയാൽ മറ്റവൾ അവളെ ഓര്മിടപ്പിക്കാന്‍ വേണ്ടി. ( തെളിവ്‌ നല്കാ്ൻ ) വിളിക്കപ്പെട്ടാൽ സാക്ഷികൾ വിസമ്മതിക്കരുത്‌. ഇടപാട്‌ ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച്‌ അത്‌ രേഖപ്പെടുത്തി വെക്കാൻ നിങ്ങൾ മടിക്കരുത്‌. അതാണ്‌ അല്ലാഹുവിങ്കൽ ഏറ്റവും നീതിപൂര്വ്വ്കമായതും, സാക്ഷ്യത്തിന്‌ കൂടുതൽ ബലം നല്കുങന്നതും, നിങ്ങള്ക്ക്ട‌ സംശയം ജനിക്കാതിരിക്കാന്‍ കൂടുതൽ അനുയോജ്യമായിട്ടുള്ളതും. എന്നാൽ നിങ്ങൾ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകൾ ഇതിൽ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതിൽ നിങ്ങള്ക്ക്ു‌ കുറ്റമില്ല. എന്നാൽ നിങ്ങൾ ക്രയവിക്രയം ചെയ്യുമ്പോൾ സാക്ഷി നിര്ത്തേ ണ്ടതാണ്‌. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കിൽ അത്‌ നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്ക്ക്പ‌ പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (2- 282)
ശബ്ദം താഴ്ത്തുക

നിന്റെത നടത്തത്തിൽ നീ മിതത്വം പാലിക്കുക. നിന്റെക ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്ച്ച8യായും ശബ്ദങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വെറുപ്പുളവാക്കുന്നത്‌ കഴുതയുടെ ശബ്ദമത്രെ. (31- 19)
പരുഷത
( നബിയേ, ) അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ2 ചുറ്റിൽ നിന്നും അവർ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു. ആകയാൽ നീ അവര്ക്ക്ഠ‌ മാപ്പുകൊടുക്കുകയും, അവര്ക്ക് ‌ വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേല്പിീക്കുക. തന്നിൽ ഭരമേല്പിഅക്കുന്നവരെ തീര്ച്ച യായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. (3:159)സൗമ്യതഎന്നിട്ട്‌ നിങ്ങൾ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന്‌ വരാം (20:44)വിനയംപരമകാരുണികന്റൊ ദാസന്മാിർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികൾ തങ്ങളോട്‌ സംസാരിച്ചാൽ സമാധാനമെന്ന്മറുപടി നല്കുൾന്നവരുമാകുന്നു. (25:63)
അഹന്ത
നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്ക്ക്ു‌ നിന്റെപ കവിൾ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. (31:18)

അഹങ്കാരം
അവന്‍ ( അല്ലാഹു ) പറഞ്ഞു: നീ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക്‌ അഹങ്കാരം കാണിക്കാൻ പറ്റുകയില്ല. തീര്ച്ചരയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. (7:13)
അനാവശ്യം
അനാവശ്യകാര്യത്തിൽ നിന്ന്‌ തിരിഞ്ഞുകളയുന്നവരുമായ(വരാണു വിശ്വാസികൾ) (23:3)

വിട്ടുവീഴ്ച
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്പി്ക്കുകയും, അവിവേകികളെ വിട്ട്‌ തിരിഞ്ഞുകളയുകയും ചെയ്യുക. (7:199)
ഔദാര്യം
നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട്‌ യാതൊന്നും പങ്കുചേര്ക്കാ തിരിക്കുകയും മാതാപിതാക്കളോട്‌ നല്ല നിലയിൽ വര്ത്തിരക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്ക്കാ രോടും അന്യരായ അയല്ക്കാ രോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വര്ത്തിോക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല(4:36)

ആതിഥ്യം
അനന്തരം അദ്ദേഹം ധൃതിയിൽ തന്റെ് ഭാര്യയുടെ അടുത്തേക്ക്‌ ചെന്നു. എന്നിട്ട്‌ ഒരു തടിച്ച കാളക്കുട്ടിയെ ( വേവിച്ചു ) കൊണ്ടുവന്നു(51:26)
അന്നദാനം
പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെന കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍(107:3)
അനാഥ സംരക്ഷണം
അനാഥകളെപ്പറ്റിയും അവർ നിന്നോട്‌ ചോദിക്കുന്നു. പറയുക: അവര്ക്ക് ‌ നന്മക വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങൾ കൂട്ടു ജീവിതം നയിക്കുകയാണെങ്കിൽ ( അതിൽ തെറ്റില്ല. ) അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്മരവരുത്തുന്നവനെയും അല്ലാഹു വേര്തി രിച്ചറിയുന്നതാണ്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ നിങ്ങള്ക്ക്റ‌ ക്ലേശമുണ്ടാക്കുമായിരുന്നു. തീര്ച്ചചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. (2:220)

4 comments:

yet anothr said...

ബ്ലോഗ്:ഏക ദൈവത്വം
അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച്‌ പ്രാര്ത്ഥിൊക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെത തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ്‌ വിധികര്ത്തൃ്ത്വം. അവങ്കലേക്ക്‌ തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും. (28-88)

മോശ വളരെ പണ്ടേ ഇതു പറഞ്ഞല്ലോ;
ഒന്നാം പ്രമാണം: ഞാനാകുന്നു നിന്റെ ദൈവം ഞാനല്ലാതെ മറ്റൊന്നിനെ ആരാധിക്കരുത്

ബ്ലൊഗ് : നന്മ നടത്തണം

മോശയും പ്രവാചകന്മാര്‍ ഒക്കെയും യേശുവും ഇതു തന്നെയല്ലേ പറഞ്ഞിരുന്നത്?

ബ്ലോഗ്: സത്യം, പരദൂഷണം...തുടങ്ങിയവ

മുകളില്‍ പറഞ്ഞ പ്രവാചകന്മാര്‍ പറഞ്ഞതല്ലാതെ എന്തേങ്കിലും മെച്ചമായി ഇതില്‍ പറയുന്നുണ്ടോ?


ബ്ലോഗ്: ഇതിൽ ദൈവത്തിന്റെ വചനങ്ങൽ മാത്രമേയുള്ളൂവന്നു സ്വയം അവകാപ്പെടുന്ന ഇന്നു ലോകത്തു നിലവിലുള്ള ഏക ഗ്രന്ഥം

ഒരുവന്‍ സ്വയം പറയുന്നതല്ലാതെ ആരെങ്കിലും അതു സാക്ഷ്യപ്പെടുത്തുകയോ മറ്റോ ചെയ്തിട്ടുണ്ടോ? ഈ ഗ്രന്ഥം നല്ല കാര്യങ്ങള്‍ പറയുന്നുണ്ട്... പക്ഷേ അതില്‍ പറഞ്ഞ കാര്യങ്ങള്‍ അതിനു മുമ്പേ പലരും പറഞ്ഞിട്ടില്ലേ

Abdul Gafoor Rahmani said...

അഭിപ്രായങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. ദൈവത്തിന്‍റെ എല്ലാ പ്രവാചകന്മാരും ഒരേ ദൈവത്തിന്‍റെ സന്ദേശങ്ങള്‍ തന്നെയാണു പ്രചരിപ്പിച്ചത്; ഒരേ സന്ദേശങ്ങള്‍. പക്ഷേ, വന്ന പ്രവാചകന്മാരെ ത്തന്നെ ദൈവമാക്കി ആരാധിക്കുകയും ദൈവഗ്രന്ഥം സ്വന്തം താത്പര്യത്തിനൊത്ത് വികൃതമാക്കുകയും ചെയ്തപ്പോള്‍ ഓരോ സമൂഹത്തിലും ഇടക്കിടെ പ്രവാചകന്മാര്‍ വരുകയായിരുന്നു. തിരുത്തപ്പെടാത്തതായി ഖുര്‍‌ആന്‍ മാത്രമേയുള്ളൂവെന്നതാണു അതിനെ പ്രസക്തമാക്കുന്നത്. സംശയങ്ങള്‍ ഇ മെയില്‍ ചെയ്യുക: gafoorrahmani@gmail.com

yet anothr said...

[ബ്ലോഗ്]പക്ഷേ, വന്ന പ്രവാചകന്മാരെ ത്തന്നെ ദൈവമാക്കി ആരാധിക്കുകയും ദൈവഗ്രന്ഥം സ്വന്തം താത്പര്യത്തിനൊത്ത് വികൃതമാക്കുകയും ചെയ്തപ്പോള്‍ ഓരോ സമൂഹത്തിലും ഇടക്കിടെ പ്രവാചകന്മാര്‍ വരുകയായിരുന്നു [/ബ്ലൊഗ്]

ഇതൊരു ഒളിച്ചോട്ടമാണ്... അല്ലെങ്കില്‍ ആധാരമില്ലാത്ത പ്രസ്താവനയാണ്.

ഇനി താങ്കളുടെ പ്രസ്താവനയെ മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ പോലും തിരുത്തി എഴുതപ്പെട്ട ഈ മൂന്നാം കിട പുസ്തകങ്ങളില്‍ പോലും ഈ വക നല്ല സന്ദേശങ്ങളുണ്ട്... ഒരു പക്ഷേ ഇതൊക്കെ താങ്കള്‍ പറഞ്ഞ ഗ്രന്ഥത്തില്‍ നിന്നു പകര്‍ത്തിയതാണെന്നു മാത്രം പറയരുത്‌.

ഗൂഗ്ലി said...

probably you might be interested in this discussion

http://lokanugrahi.blogspot.com/2010/01/blog-post_18.html

share your thoughts