സമര്‍പ്പണം

സമര്‍പ്പണം
ഭൗതികയുടെ അടിമത്വത്തിൽ നിന്നു മനുഷ്യനെ മോചിപ്പിച്ച മുഹമ്മദ്‌ (സ) ക്കു മുമ്പിൽ

Sunday, February 14, 2010

പേരിനുമുണ്ട് പെരുമകളേറെ

മുഹമ്മദ് ആ നാമമാണ്‌ ഇന്നു ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്കു വിളിക്കപ്പെട്ട പ്രിയങ്കരമായ നാമം. കാരണം അതു ഈ ഭൂമിയില്‍ ജനിച്ച ഏറ്റവും പൂര്‍ണ്ണനായ മനുഷ്യനു വിളിച്ച പേരാണ്‌.


സ്വന്തം പേരിനെ പ്പറ്റി നബി (സ) പറയുന്നു: "എനിക്ക് അഞ്ചു നാമങ്ങളുണ്ട്. ഞാന്‍ മുഹമ്മദാണ്‌, ഞാന്‍ അഹ്‌മദാണ്‌, ഞാന്‍ മാഹിയാണ്‌ ( വിപാടകന്‍) എന്നിലൂടെ അല്ലാഹു സത്യനിഷേധം വിപാടനം ചെയ്യും, ഞാന്‍ ഹാശിര്‍ ആണ്, എന്‍റെ കാല്‍ക്കലായാണു ജനങ്ങളെ അന്ത്യനാളില്‍ അല്ലാഹു ഒരുമിച്ചുകൂട്ടുന്നത്." നബിയുടെ ഏറ്റവും പ്രസിദ്ധമായ നാമം മുഹമ്മദ് തന്നെ.


ഖുര്‍‌ആനില്‍ നാലിടത്താണ്‌ അല്ലാഹു മുഹമ്മദ് എന്ന നാമം ചേര്‍ത്തു നബിയെ പരാമര്‍ശിച്ചത്. പ്രമുഖ സ്വഹാബി അബൂ ഹുറൈറയില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ് ഇങ്ങനെ വായിക്കാം : നിങ്ങള്‍ക്കു അത്ഭുതം തോന്നുന്നില്ലേ, ഖുറൈശികളുടെ ആക്ഷേപവും ശാപവും അല്ലാഹു എന്നില്‍ നിന്നു തട്ടിയകറ്റുന്നത് എങ്ങനെയെന്നു നിങ്ങള്‍ക്കു അത്ഭുതം തോന്നുന്നില്ലേ. അവര്‍ നിന്ദ്യനെയാണ്‌ ആക്ഷേപിക്കുന്നത്. അവര്‍ നിന്ദ്യനെയാണു ശപിക്കുന്നത്. ഞനാണെങ്കിലോ മുഹമ്മദും (വാഴ്ത്തപ്പെട്ടയാള്‍ എന്നാണല്ലോ മുഹമ്മദിന്‍റെ അര്‍ത്ഥം). ഇബ്നു ഹജര്‍ (റ) പറഞ്ഞു: ഖുറൈശി സത്യനിഷേധികള്‍ നബിയോടുള്ള വെറുപ്പു കാരണം വാഴ്ത്തപ്പെട്ടയാള്‍ എന്നര്‍ത്ഥമുള്ള മുഹമ്മദ് എന്നു പറയാറില്ല, അതിനെതിര്‍ പദമായ മുദമ്മം (അധിക്ഷേപിതന്‍ ) എന്നാണു പറഞ്ഞിരുന്നത്.
ഇബ്നു അബ്ബാസില്‍ നിന്നു ഉദ്ദരിക്കപ്പെട്ട ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നബി (സ) ജനിച്ചപ്പോള്‍ തന്‍റെ പിതാമഹന്‍ ഒരു ആടിനെ അറുത്തു പാവങ്ങള്‍ക്കു ദാനം ചെയ്യുകയും മുഹമ്മദ് എന്നു പേരിടുകയും ചെയ്തു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തോടു ചോദിച്ചു: എന്താണു നിങ്ങള്‍ കുഞ്ഞിനു പൂര്‍‌വ്വികരുടെ പേരൊന്നുമിടാതെ മുഹമ്മദ് എന്നു പേരിട്ടത്? അദ്ദേഹം പറഞ്ഞു: ആകാശത്തില്‍ അല്ലാഹുവും ഭൂമിയില്‍ ജനങ്ങളും വാഴ്ത്തട്ടെയെന്നും കരുതി.
പ്രമുഖ പണ്‍ഡിതന്‍ ഖാദി ഇയാള് പറയുന്നതിങ്ങനെ: മുഹമ്മദ്, അഹമ്മദ് എന്നീ നാമങ്ങള്‍ അല്ലാഹുവിന്‍റെ സവിശേഷ ദൃഷ്ടാന്തവും അത്ഭുതവുമാണ്‌. നബിയുടെ മുമ്പുള്ള കാലത്തൊന്നും ആരും ആ പേരിടാതെ അല്ലാഹു സൂക്ഷിച്ചു, പൂര്‌വ്വ വേദങ്ങളില്‍ പറഞ്ഞതും പൂര്‍‌വ്വ പ്രവാചകന്മാര്‍ സുവിശേഷം അറിയിച്ചതുമായ അഹമ്മദ് എന്ന നാമം മറ്റാര്‍ക്കും ചേര്‍ത്തു വിളിക്കുന്നതും പ്രവാചകത്വം വാദിച്ചു ദുര്‍ബല മനസ്കരായ ആളുകള്‍ തെറ്റുദ്ധരിക്കുന്നതും അല്ലാഹു തന്‍റെ യുക്തിയാല്‍ ഇല്ലായ്മ ചെയ്തു. മുഹമ്മദ് എന്ന നാമവും അതു പോലെ തന്നെ അറബികളൊ മറ്റാരെങ്കിലുമോ ആ പേരിട്ടില്ല. മുഹമ്മദ് എന്ന പേരുള്ള പ്രവാചകന്‍ ജനിക്കാറായി എന്നറിഞ്ഞ ചുരുക്കം ചിലര്‍ അത് തങ്ങളുടെ കുഞ്ഞായിരിക്കട്ടെയെന്നാഗ്രഹച്ചു പേരിട്ടിട്ടുണ്ടെന്നു മാത്രം.


ഇമാം ത്വബറാനിയും ഹാകിമും ബൈഹഖിയും ഉമര്‍ (റ) വില്‍ നിന്നു ഉദ്ധരിക്കുന്ന ഹദീസ് നോക്കൂ, " നബി (സ) പറഞ്ഞു: ആദം ആ പാപം ചെയ്ത സന്ദര്‍ഭത്തില്‍ അര്‍ശി ( അല്ലാഹുവിന്റെ സിംഹാസനം) ലേക്കു തലയുയര്‍ത്തി നോക്കിക്കൊണ്‍ടു പ്രാര്‍ഥിച്ചു: അല്ലാഹുവേ, മുഹമ്മദ് (സ) യെ കരുതി എനിക്കു നീ പൊറുത്തു തരേണമേ, അപ്പോള്‍ അല്ലാഹു ചോദിച്ചു:ആരാണു മുഹമ്മദ് (സ) ? ആദം (അ) പറഞ്ഞു: നിന്റെ നാമം അനുഗ്രഹീതമായിരിക്കട്ടെ, നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ സിംഹാസനത്തിലേക്കു നോക്കിയപ്പോള്‍ അതില്‍ എഴുതിയതായി കണ്ടു: “അല്ലാഹു അല്ലാതെ ദൈവമില്ല; മുഹമ്മദ്( സ) അവന്റെ ദൂതനാകുന്നു”. നിന്റെ നാമത്തോടു ചേര്‍ത്തു പറഞ്ഞ നാമത്തേക്കാള്‍ മഹത്വമുള്ള മറ്റൊരാളും ഇല്ലെന്നു അപ്പോള്‍ ഞാന്‍ മനസ്സിലാക്കി. ഇതു കേട്ടു അല്ലാഹു പറഞ്ഞു: ആദം, അദ്ദേഹം നിന്റെ സന്തതികളില്‍ നിന്നുള്ള അന്ത്യ പ്രവാചകനാണ്‌. അദ്ദേഹം ഇല്ലെങ്കില്‍ നിന്നെ ഞാന്‍ സൃഷ്ടിക്കുമായിരുന്നില്ല.


അബൂ യ‌അലായും ത്വബറാനിയും ഇബ്നു അസാകിറും പ്രമുഖ സഹാബി അബൂ ഹുറൈറ (റ) യില്‍ നിന്ന്‌ ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: എന്നെ ആകാശാരോഹണം ചെയ്യിക്കപ്പെട്ട രാവില്‍ ഞാന്‍ കടന്നു പോയ ഒറ്റ ആകാശവും " മുഹമ്മദ് (സ) അല്ലാഹുവിന്റെ തിരുദൂതര്‍ " എന്ന്‌ ഉല്ലേഖനം ചെയ്യപ്പെടാതെ കണ്ടില്ല.


അബൂ ന‌ഈം ഇബ്നു അബ്ബാസില്‍ നിന്ന്‌ ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ ഒരു മരവും അതിലെ ഇലയില്‍ " ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ് " എന്നെഴുതാത്തതായി ഇല്ല. ഇബ്നു അസാകിര്‍ (റ) ക‌അബുല്‍ അഹ്ബാറില്‍ നിന്നുദ്ധരിക്കുന്നു: ശീശ് (അ) ആദം ( സ) ന്റെ ഏറ്റവും ശ്രേഷ്ടനായ മകനായിരുന്നു, ആദം തന്റെ വസിയ്യതു നല്‍കുകയും പിന്‍‌ഗാമിയാക്കുകയും ചെയ്തത് അദ്ദേഹത്തിനെയായിരുന്നു. ആദം (അ) ശീശിനോടു പറഞ്ഞു : നീ അല്ലാഹുവിനെ പറയുന്നിടത്തെല്ലാം മുഹമ്മദ് (സ) യുടെ നാമവും അതിനോട് ചേര്‍ത്തു പറയുക, ഞാന്‍ മണ്ണും ആത്മാവുമായിരിക്കേ തന്നെ അദ്ദേഹത്തിന്റെ നാമം അര്‍ശില്‍ ഉല്ലേഖിതമായിട്ടു കണ്ടിട്ടുണ്ട്.
ഞാന്‍ ആകാശങ്ങളില്‍ ചുറ്റിസഞ്ചരിച്ചു,ആകാശങ്ങളിലൊന്നും മുഹമ്മദ്(സ) എന്ന നാമം ഉല്ലേഖനം ചെയ്യപ്പെടാത്തതായി ഒരു സ്ഥലവുമില്ല. എന്റെ നാഥന്‍ എന്നെ സ്വര്‍ഗ്ഗത്തില്‍ പാര്‍പ്പിച്ചു; അവിടെയൊരു കൊട്ടാരമോ മുറിയോ മുഹമ്മദ്(സ) എന്നു ഉല്ലേഖനം ചെയ്യാത്തതായി ഇല്ല. സ്വര്‍ഗ്ഗത്തിലെ ഹൂറികളിലും സ്വര്‍ഗ്ഗത്തിലെ ഇജാം ഇലയിലും തൂബാ മരത്തിന്റെ ഇലയിലും സിദ്റതുല്‍ മുന്‍‌തഹായുടെ ഇലയിലും ഹുജുബിലും മാലാഖമാരുടെ കണ്ണുകളിലും ഞാന്‍ മുഹമ്മദ് (സ) എന്ന നാമം ഞാന്‍ കണ്ടു. അതിനാല്‍ ആ നാമം സ്മരിച്ചുകൊണ്ടേയിരിക്കുക, മാലാഖമാര്‍ മുഴുസമയവും അദ്ദേഹത്തെ സ്മരി‌ച്ചുകൊണ്ടേയിരിക്കുന്നു.


ജാബിര്‍ (റ) യില്‍ നിന്നു ഉദ്ദരിക്കപ്പെട്ടിരിക്കുന്നു: നബി (സ) പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെ കവാടത്തില്‍ " ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ് " എന്നുല്ലേഖനം ചെയ്തിരിക്കുന്നു. അബൂ ഹുറൈറ (റ) യില്‍ നിന്ന്‌: നബി (സ) പറഞ്ഞു: ആദം (അ) ഇന്ത്യയില്‍ ഇറങ്ങി. അപ്പോള്‍ ഏകാന്തത തോന്നി. ജിബ്‌രീല്‍ ഇറങ്ങിവന്നു ബാങ്കു മുഴക്കി:"അല്ലാഹു അക്‌ബര്‍ ....അശ്‌ഹദു അന്ന മുഹമ്മര്‍ റസൂലുല്ലാഹ്" ആദം (അ) ചോദിച്ചു: മുഹമ്മദ് (സ) ആരാണ്‌? "നിങ്ങളുടെ സന്താനങ്ങളിലെ അവസാന പ്രവാചകന്‍" അനസു ബ്‌നു മാലിക് (റ) നബിയെ ഉദ്ദരിക്കുന്നു: ഖുര്‍‌ആനില്‍ അല്ലാഹു " അവര്‍ക്കു രണ്ടു പേര്‍ക്കുമായി അതിന്റെ (മതില്‍) താഴെ നിധിയുണ്ടായിരുന്നു" എന്നു പറഞ്ഞ സംഭവത്തില്‍ മതിലിനടിയില്‍ സ്വര്‍ണ്ണത്തിന്റെ ഒരു ഫലകമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ബിസ്മില്ലാഹിര്‍റഹ്മാന്‍, മരണത്തെ വിശ്വസിക്കുന്നയാളുടെ കാര്യം അതിശയം തന്നെ, അയാള്‍ എങ്ങനെ സന്തോഷിക്കുന്നു, വിധിയെ വിശ്വസിക്കുന്നയാളുടെ കാര്യം അതിശയം തന്നെ, അയാള്‍ എങ്ങനെ ദു‌ഖിക്കുന്നു, ഈ ലോകം മറഞ്ഞു പോകുകയും അതിലെ ആളുകള്‍ അപ്രത്യക്ഷമാവുകയും ചെയ്യും എന്നു വിശ്വസിക്കുന്നയാളുടെ കാര്യം അതിശയം തന്നെ, അയാള്‍ എങ്ങനെ ഈ ലോകത്തില്‍ ആനന്ദം കൊള്ളും അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് (സ). "
ഇബ്നു ഉമര്‍ (റ) ല്‍ നിന്നു നിവേദനം : നബി (സ) വെള്ളി കൊണ്ടൊരു മോതിരം പണിയിച്ചു, അതില്‍ ഇങ്ങനെ ഉല്ലേഖനം ചെയ്തിരുന്നു" മുഹമ്മദ്, അല്ലാഹുവിന്റെ തിരുദൂതര്‍" അങ്ങന മറ്റാരും എഴുതിക്കുന്നത് തടയുകയും ചെയ്തു. ആ നാമം ഉച്ചരിക്കാതെ ഒരാളുടെ വിശ്വാസവും പൂര്‍ണ്ണമാവുകയില്ലല്ലോ. സല്ലല്ലാഹു അലൈഹി വസല്ലം.


(കടപ്പാട്: ദിനപത്രം അല്‍‍ ഇത്തിഹാദ് ദിനപത്രം )

Sunday, February 07, 2010

കുറ്റം നേതൃത്വത്തിനോ?

തീവ്രവാദവും അതിനു പ്രത്യയശാസ്ത്ര പിന്തുണ നല്‍കുന്നതും തെറ്റായിരുന്നു എന്ന സത്യം പറയുമ്പോള്‍ ആര്‍ക്കാണതു സഹിക്കാത്തത്? സമുദായത്തിന്‍റെ പല്ലില്‍ കുത്തി മണപ്പിക്കലായി അതിനെ കാണുന്നതിന്‍റെ പിന്നിലാരാണു? അവര്‍ ഇന്നലെ വരെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ദുരിത പര്‌വ്വം നിറക്കൂട്ടുകളില്‍ അവതരിപ്പിച്ച തങ്ങളുടെ സംഘബലം കൂട്ടാനും, സംഘടനക്കു പ്രത്യയശാസ്ത്ര പിന്‍ബലം നല്‍കാനും ശ്രമിച്ചവര്‍, മുസ്ലിം പീഡനം സമുദായം ഇന്നനുഭവിക്കുന്ന മുഴുപ്രശ്നങ്ങളുടെയും കാതല്‍ എന്ന തരത്തില്‍ നിരന്തരം സ്റ്റേജിലും പേജിലുമായി പ്രചരണഴിച്ചുവിട്ടവര്‍, മഹാ ഭൂരിപക്ഷം അമുസ്ലിംകള്‍ വസിക്കുന്ന ഇന്ത്യയിലെ മുക്കുമൂലയില്‍ നടക്കുന്ന നീതി നിഷേധങ്ങളേ ധ്വംസനങ്ങളെ പെരുപ്പിച്ചും പറ്ഞ്ഞു പേടിപ്പിച്ചും വികാരം കൊള്ളിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ന്യുനപക്ഷങ്ങള്‍ അനുഭവിക്കുന്ന ചില കൈപ്പുറ്റ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചു ജനാധിപത്യത്തിലും നീതിവ്യവസ്ഥയിലും യുവാക്കള്‍ക്കുള്ള വിശ്വാസം തകര്‍ത്തു നിരാശയുടെ കയത്തില്‍ തള്ളിവിട്ട ഇവരാണു ഇപ്പോള്‍ പറയുന്നതു തീവ്രവാദ പ്രചരണത്തിന്‍റെ പേരില്‍ സമുദായ അംഗങ്ങളെ കുരുതി കൊടുക്കരുത് എന്ന്‌.


സമുദായ്ത്തീന്‍റെ യഥാര്‍ത്ഥപ്രശ്നം ദാരിദ്ര്യവും മൂല്യരാഹിത്യവും പൊതുവിഷയങ്ങളില്‍ ഐക്യകില്ലായ്മയുമാണ്‌ എന്നു.
ഈ തിരിച്ചറിവു ലഭിക്കുമ്പോഴേക്കും എത്ര തടിയന്‍റ്വിടെകളും ഫയാസുമാരും വളര്‍ന്നു വന്നു. എത്ര ഉമ്മമാര്‍ക്കു മക്കളും യുവതികള്‍ക്കു ഭര്‍ത്താക്കന്മാരും നേതാക്കള്‍ക്കു കാലും യുവാക്കള്‍ക്കു ദിശാബോധവും നഷ്ടപ്പെട്ടൂ. ഗുജറാത്തിലെ ഗര്‍ഭിണിയായ മുസ്‌ലിം സ്ത്രീയുടെ വയറു കുത്തിക്കീറിയാല്‍ രാമ പ്രീതിയും മോക്ഷവും ലഭിക്കുമെന്ന്‌ ആര്‍ക്കാണു വിശ്വസിക്കവാന്‍ കഴിയുക, നിരപരാധിയായ ഒരു മനുഷ്യനെ ബോംബെറിഞ്ഞു അയാളുടെ കുടുംബത്തെ നിരാലംബരാക്കുന്നതു സ്വര്‍ഗ്ഗം ലഭിക്കുന്ന ജിഹാദാണെന്നു വിശ്വസിക്കുവാന്‍ ആരാണു തയ്യാറാവുക. അങ്ങനെ മനുഷ്യനെ കൊന്നു, സ്വയം ജയിലിലകപ്പെട്ടു ഇസ്ലാമിനു "സേവനം " ചെയ്യാന്‍ മതം പറയുന്നില്ലെന്നു ജനങ്ങളോടു മിമ്പറിനു മുകളിലും താഴെയുമായി നിന്നു പറയുന്നതു സമുദായത്തിനു ഒറ്റുകൊടുക്കലാണോ? തീവ്രവാദം ഉണ്ടായതു ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും കൊണ്ടുമാത്രമാണെന്നു നാം പറയുന്നില്ല. എന്നാല്‍ ശരിയായ മതവിദ്യാഭ്യാസം ഇല്ലായ്മയാണെന്നു തീര്‍ത്തു പറയാന്‍ സാധിക്കും. എന്‍ജിയറിംങിലും മറ്റും ഗവേഷണ ബിരുദധാരികള്‍ തീവ്രവാദത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടു. പക്ഷേ, ഗുരുത്വത്തോടൊ ഒരു ഉസ്താദിന്‍റെ അടുത്തുനിന്നു മതം പഠിച്ചു പൂര്ത്തിയാക്കിയ ആരെങ്കിലും ഇത്തരം നശീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായതായി നാം കാണുന്നില്ല. കാരണം അതു മത ശാസനകള്‍ക്കു വിരുദ്ധമാണു. തീവ്രതയുടെ വിഷം കുത്തിവെക്കപ്പെട്ട, വികാരത്തിനു അടിപ്പെട്ട യുവതയെ അതു ഇസ്ലാമികമല്ലെന്നും അതിന്‍റെ പരിണതി സര്‍‌വ്വനാശമാണെന്നും പറഞ്ഞുകൊടുക്കുന്നതു തെറ്റാണോ? അതോടൊപ്പം ഇത്തരം ഒറ്റപ്പെട്ട വ്യക്തികളുടെ ചെയ്തികള്‍ കാണിച്ചു സമുദായത്തെ ബലിയാക്കാന്‍ ശ്രമിക്കുന്നവരോട് ഇവര്‍ സമുദായത്തിന്‍റെ പ്രതിനിധികളല്ലെന്നും അതിലും വലിയ താടിയും തലപ്പാവും ധരിച്ചവരും പര്‍ദ്ദയണിഞ്ഞവരും പള്ളിയില്‍ നിസ്കരിക്കുന്നവരും തീവ്രവാദം അംഗീകരിക്കുന്നില്ലെന്നും മറുപടി പറയേണ്ടതല്ലേ. നസീറിന്‍റെയും ത്വരീഖത്തും ഹഖീഖത്തും ദീനിന്‍റെതല്ലെന്നു പറയുന്നതു വേട്ടക്കാരുടെ പക്ഷം ചേരലാണോ? മുസ്‌ലിം ബഹുഭൂരിപക്ഷത്തെ ശിര്‍ക്കാരോപിച്ചും സാമൂഹിക പ്രശ്നങ്ങളെ പണ്ഢിതരുടെ തലയില്‍ കെട്ടിവെച്ചും പുതിയ പള്ളിയും പ്രസിദ്ധീകരണങ്ങളും തുടങ്ങിയവര്‍ സംഘടനാ ബാഹുല്യത്തെ കുറിച്ചു ഇപ്പോള്‍ കരഞ്ഞിട്ടെന്നു ഫലം ? ഏതായാലും തസവ്വുഫിനെയും ആത്മീയതയെയും തള്ളിപ്പറഞ്ഞ് അന്താരാഷ്ട്രീയം മാത്രം പ്രസംഗിച്ചു നടന്നവര്‍ സമുദായത്തിനകത്തെ മൂല്യശോഷണം ഇല്ലായ്മ ചെയ്യാനുള്ള് സംസ്കരണ പ്രവര്‍ത്തനങ്ങള്‍നടത്തുന്നതാണു സമുദായത്തിനു ആവശ്യമെന്നു ഇവര്‍ക്കു മനസ്സിലാക്കിക്കൊടുത്തതില്‍ തടിയന്‍റവിടയുടെ " സേവനം" പ്രശംസനീയം തന്നെ. കുറ്റം ചെയ്തവരെയും കുറ്റം ചെയ്യിച്ചവരെയും ചൂണ്ടിക്കാട്ടിക്കൊടുക്കുന്നതു അതിന്‍റെ പേരില്‍ ഒരു മതത്തെയും ഒരു സമൂഹത്തെയും വേട്ടയടുന്നതു നിര്‍ത്താനാണു. ഇവിടെ മൗനം ഭജിക്കുന്നത് വേട്ടക്കാര്‍ക്കും ഫാസിസ്റ്റു മീഡിയകള്‍ക്കും സമുദായത്തെ ഒന്നടങ്കം സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താനേ ഉപകരിക്കൂ. വികാരം കൊണ്ടും വിഷാധപ്പെട്ടുമല്ല, പ്രത്യുത നിര്‍മ്മാണാത്മകമായ പദ്ധതിയും ചിട്ടയൊത്ത പ്രവര്‍ത്തനവും കൊണ്ടുമാണു നാം പ്രതിസന്ധിയെ അതിജീവിക്കേണ്ടത്. ഇവിടെ കുറ്റക്കാരാരാണെന്നു ഞാന്‍ എന്‍റെ English  ബ്ലോഗില്‍ കുറിച്ചിട്ടൂണ്ടു.

Monday, January 18, 2010

മനസ്സും പോഷകങ്ങളും

മനുഷ്യമനസ്സ് വല്ലാത്ത ഒരു പ്രഹേളികയാണ്‌ ഒരു മണിക്കൂറില്‍ എത്ര ചിന്തകളാണ്‌ മനുഷ്യനെ മഥിക്കുന്നത്. എത്ര ആശയങ്ങള്‍, എത്ര ചിത്രങ്ങള്‍ വിശകലനം ചെയ്യുകയും സൂക്ഷിക്കുകയും അനാവശ്യമായത് വലിച്ചെറിയുകയും ചെയ്യുന്നു. ഒരു നിമിഷം ചിന്തയില്‍ മുഴുകുന്ന ഒരാളുടെ മനസ്സില്‍ മിന്നിമറയുന്ന രൂപങ്ങളെ കുറിച്ചു ആലോചിച്ചാല്‍ മാത്രം മതി അത് ബോധ്യപ്പെടാന്‍. സാങ്കേതിക വിദ്യയുടെ അമിത വേഗത്തിലുള്ള വളര്‍ച്ച മനുഷ്യനെ സംഭ്രമിപ്പിക്കുന്നണ്ട്. ടെലിവിഷന്‍ സ്ക്രീനില്‍ മിന്നിമറയുന്ന പരസ്യങ്ങളുടെ നിറഭേദങ്ങളും രൂപവൈവിധ്യവും തുടങ്ങി ഒരു ദ്രുത യാത്രയിലെ വഴിയോരക്കാഴ്ചകള്‍ വരെ അതിനു നിദര്‍ശനങ്ങളാണ്‌. പോരാത്തത്, ഒരു ശരാശരി മനുഷ്നു ലഭിക്കുന്ന ഇ മെയിലുകളിലെ ചിത്രവൈവിദ്യങ്ങള്‍, രൂപവൈകൃതങ്ങള്‍ ലൈംഗികാഭാസങ്ങള്‍ മനുഷ്യന്‍ ആഗ്രഹിക്കാതെ തന്നെ കേള്‍ക്കാനും കാണാനും നിര്‍ബന്ധിതരാവുകയാണ്‌. കണ്ണ് തുറക്കുന്നിടമെല്ലാം ഈ ദുര്‍ഭൂതങ്ങളുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്‌. ഇവിടെ മനസ്സിന്‌ അനാവശ്യമായ അദ്ധ്വാനം അടിച്ചേല്പ്പിക്കപ്പെടുകയാണ്‌. മറവി, മനഃസ്സംഘര്‍‍ഷം, അള്‍ഷിമേഴ്സ് തുടങ്ങിയ പ്രശ്നങ്ങളാണ്‌ അതിനാല്‍ നേരിടേണ്ടിവരുന്നത്.

അങ്ങാടികള്‍ പിശാചിന്‍റെ വിഹാരകേന്ദ്രങ്ങളാണ്‌ എന്ന നബിവചനം കമ്പോളവത്കരിക്കപ്പെട്ട ആധുനിക ലോകത്ത് ഏറെ ശ്രദ്ധേയമാണ്‌. അല്ലാഹുവിന്‌ ഏറെ പ്രിയങ്കരമായ സ്ഥലം ആരാധനാലയങ്ങളും ഏറ്റവും കോപകരമായത് അങ്ങാടികളും ആണെന്ന മറ്റൊരു പരാമര്‍ശവും മനുഷ്യന്‍റെ അനാവശ്യവ്യവഹാരങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ട്‌. മനുഷ്യന്‌ ആവശ്യം വേണ്ട വികാരങ്ങളായ സ്നേഹം, ആര്‍ദൃത, ദീനാനുകമ്പ തുടങ്ങിയവ പുതിയ തലമുറയില്‍ നിന്നു അപ്രത്യക്ഷമായതും ഇതിന്‍റെ പരിണതിയാണ്‌. നിര്‍ലജ്ജത, പ്രകടനപരത, ക്രൂരവാസന തുടങ്ങിയ മനോവൈകല്യങ്ങള്‍ക്കു സമൂഹത്തില്‍ മാന്യത കൈവന്നതും അതു കൊണ്ടു തന്നെ.
മനുഷ്യനെ ബാധിക്കുന്ന ഈ മരവിപ്പിനു ഇടക്കിടെ ചികിത്സ ചെയ്യേണ്ടതായി വരുന്നു. മനുഷ്യനു ജീവന്‍ നിലനിര്‍ത്താനും വളര്‍ച്ചക്കും പോശകാഹാരങ്ങള്‍ പോലെയോ, അതിലധികമോ തന്നെ പ്രധാനമാണ്‌ മനസ്സിന്‍റെ പരിപാലനവും. മാലിന്യങ്ങളില്‍ നിന്നും വിഷങ്ങളില്‍ നിന്നും മനസ്സിനെ സം‌രക്ഷിച്ചു നിര്‍ത്തുക അനിവാര്യമാണല്ലോ.അറിവിനുമപ്പുറം ആത്മ ചൈതന്യം ലഭിക്കുന്ന സദസ്സുകള്‍, പള്ളിയിലെ കൂട്ടനിസ്കാരം, ആവര്‍ത്തിച്ചു ധര്‍മ്മോപദേശം നടത്തുന്ന ഖുര്‍‌ആന്‍ പാരായണം തുടങ്ങിയവയുടെ പ്രസക്തി ഇവിടെ കൂടുതല്‍ തെളിഞ്ഞുവരുന്നു.

വാര്‍ത്തകള്‍, വിജ്ഞാനങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവ സൗജന്യമായി നല്‍കുന്ന വെബ്സൈറ്റുകളും ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളും നാമറിയാതെ തന്നെ പരസ്യങ്ങളിലൂടെയും മറ്റും നമ്മുടെ മനസ്സിനെ സ്വാധീനിക്കുകയും അതിന്‍റെ പ്രതിഫലം നേടുകയും ചെയ്യുന്നുണ്ട്. ഈ നിര്‍ബന്ധിത കച്ചവടത്തില്‍ ആരാണു ലാഭം കൊയ്യുന്നത്, ഈ സ്വാധീനത്തിന്‍റെ ദുര്‍ഫലങ്ങള്‍ എന്താണെന്നൊന്നും ആരും ചിന്തിക്കാറില്ല. കാരണം ഇവിടെ വേട്ടക്കാരന്‍ മാത്രമേ ചിത്രത്തിലുള്ളൂ. ഇര കഥയറഞ്ഞിട്ടില്ലയെന്നര്‍ത്ഥം. താനുമായി ബന്ധമില്ലാത്തതെല്ലാം ഉപേക്ഷിക്കുന്നതാണു നന്മയെന്ന തിരുവചനം മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലെ സമയ നിയന്ത്രണത്തിനു മനോഹരമായ മാര്‍ഗ്ഗനിര്‍ദ്ദേശമാണ്‌. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ തനിച്ചാവുന്നതും നമ്മുടെ മനസ്സിനു ബാധിക്കുന്നത് തന്നെ. എന്നാല്‍ നമ്മുടെ ജീവിതം ദൈവാഭിമുഖമാക്കുന്നതിലൂടെ സ്വയം ആത്മധൈര്യം കൈവരിക്കാനാവും. നിന്‍റെ നാവ് ദൈവമന്ത്രത്താല്‍ നനുത്തു നില്‍ക്കട്ടെയുന്നു പ്രവാചകന്‍ തന്‍റെ അനുചരനെ ഉപദേശിച്ചത് അതിനുവേണ്ടിയാണ്‌.

Sunday, January 17, 2010

നിങ്ങളീ ഗ്രന്ഥം വായിച്ചുവോ?

ഇതിൽ ദൈവത്തിന്റെ വചനങ്ങൽ മാത്രമേയുള്ളൂവന്നു സ്വയം അവകാപ്പെടുന്ന ഇന്നു ലോകത്തു നിലവിലുള്ള ഏക ഗ്രന്ഥം

വിശുദ്ധ ഖുർആൻ

മൂല്യത്തകർച്ച ലോകത്തെ തുറിച്ചു നോക്കുമ്പോൾ ലോകസമൂഹത്തിനൊരു വഴികാട്ടിയാണ്‌ ഈ ഗ്രന്ഥം.

ആയിരത്തി നാനൂറു വർഷങ്ങൾക്കു മുമ്പു മനുഷ്യന്റെ ജീവിതം തൊട്ടറിഞ്ഞ്‌ അവന്റെ പ്രകൃതത്തിനിണങ്ങുന്ന രീതിയിൽ കൃത്യമായ മാർഗദർശനം നൽകിയ ഒരു ഗ്രന്ഥം
നിത്യജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചു വിശുദ്ധ ഖുർആൻ സംസാരിക്കുന്നു.
നിങ്ങളീ ഗ്രന്ഥം വായിച്ചുവോ?

ജീവിത യാത്രയിലെ ശരിയും തെറ്റുമേതാണ്‌?
നിങ്ങളുടെ സംശയങ്ങൾക്കു ഇതിൽ പരിഹാരമുണ്ടോ?
ചില വിഷയങ്ങൾ നമുക്ക്‌ പരിശോധിക്കാം.
ഏക ദൈവത്വം
അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച്‌ പ്രാര്ത്ഥിൊക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെത തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ്‌ വിധികര്ത്തൃ്ത്വം. അവങ്കലേക്ക്‌ തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും. (28-88)

നന്മ നടത്തണം
എന്റെന കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്വേഹിക്കുകയും സദാചാരം കല്പിെക്കുകയും ദുരാചാരത്തിൽ നിന്ന്‌ വിലക്കുകയും, നിനക്ക്‌ ബാധിച്ച വിഷമങ്ങളിൽക്ഷമിക്കുകയും ചെയ്യുക. തീര്ച്ച്യായും ഖണ്ഡിതമായി നിര്ദേഞശിക്കപ്പെട്ട കാര്യങ്ങളിൽ പെട്ടതത്രെ അത്‌. (31- 17)
പുണ്യവാന്
നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാൽ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാ്രിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്ക്കുംക, അനാഥകള്ക്കും , അഗതികള്ക്കും , വഴിപോക്കന്നും, ചോദിച്ചു വരുന്നവര്ക്കുംു, അടിമമോചനത്തിന്നും നല്കുയകയും, പ്രാര്ത്ഥവന ( നമസ്കാരം ) മുറപ്രകാരം നിര്വംഹിക്കുകയും, സകാത്ത്‌ നല്കു്കയും, കരാറിൽ ഏര്പെുട്ടാൽ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാരർ. അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവർ(2:177)

സത്യം
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്‌ വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിര്ത്തുരന്നവരായിരിക്കണം. അത്‌ നിങ്ങള്ക്ക്ു‌ തന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ , അടുത്ത ബന്ധുക്കൾ എന്നിവര്ക്കോ പ്രതികൂലമായിത്തീര്ന്നാതലും ശരി. ( കക്ഷി ) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട്‌ വിഭാഗത്തോടും കൂടുതൽ ബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു. അതിനാൽ നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്പടറ്റരുത്‌. നിങ്ങൾ വളച്ചൊടിക്കുകയോ ഒഴിഞ്ഞ്‌ മാറുകയോ ചെയ്യുന്ന പക്ഷം തീര്ച്ച്യായും നിങ്ങൾ പ്രവര്ത്തിയക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു. (4-135)

പരദൂഷണം
സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീര്ച്ച്യായും ഊഹത്തിൽ ചിലത്‌ കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്‌. തന്റെന സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെല മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത്‌ ( ശവം തിന്നുന്നത്‌ ) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീര്ച്ചുയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (49-12)

പരിഹാസം
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവർ ( പരിഹസിക്കപ്പെടുന്നവർ ) അവരെക്കാൾ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവർ ( പരിഹസിക്കപ്പെടുന്ന സ്ത്രീകൾ ) മറ്റവരെക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ അന്യോന്യം കുത്തുവാക്ക്‌ പറയരുത്‌. നിങ്ങൾ പരിഹാസപേരുകൾ വിളിച്ച്‌ പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്മ്മി കമായ പേര്‌ ( വിളിക്കുന്നത്‌ ) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാർ തന്നെയാകുന്നു അക്രമികൾ . (49-11)

അസൂയ
അതല്ല, അല്ലാഹു അവന്റെ് ഔദാര്യത്തിൽ നിന്ന്‌ മറ്റു മനുഷ്യര്ക്ക്ണ‌ നല്കിയയിട്ടുള്ളതിന്റെെ പേരിൽ അവർ അസൂയപ്പെടുകയാണോ? എന്നാൽ ഇബ്രാഹീം കുടുംബത്തിന്‌ നാം വേദവും ജ്ഞാനവും നല്കി യിട്ടുണ്ട്‌. അവര്ക്ക് ‌ നാം മഹത്തായ ആധിപത്യവും നല്കി യിട്ടുണ്ട്‌. (4-54)
ചാരവൃത്തി
സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീര്ച്ച്യായും ഊഹത്തിൽ ചിലത്‌ കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്‌. തന്റെന സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെയ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത്‌ ( ശവം തിന്നുന്നത്‌ ) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീര്ച്ചുയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (49-12)
കള്ളസാക്ഷി
ഇനി നിങ്ങൾ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കിൽ പണയ വസ്തുക്കൾ കൈവശം കൊടുത്താൽ മതി. ഇനി നിങ്ങളിലൊരാൾ മറ്റൊരാളെ ( വല്ലതും ) വിശ്വസിച്ചേല്പിയച്ചാൽ ആ വിശ്വാസമര്പ്പി ക്കപ്പെട്ടവൻ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങൾ സാക്ഷ്യം മറച്ചു വെക്കരുത്‌. ആരത്‌ മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ്‌ പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങൾ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു. (2- 283)

സത്യ സാക്ഷി
സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട്‌ നിങ്ങൾ അന്യോന്യം വല്ല കടമിടപാടും നടത്തിയാൽ നിങ്ങൾ അത്‌ എഴുതി വെക്കേണ്ടതാണ്‌. ഒരു എഴുത്തുകാരന്‍ നിങ്ങള്ക്കി)ടയിൽ നീതിയോടെ അത്‌ രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന്‌ പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്‌. അവനത്‌ എഴുതുകയും, കടബാധ്യതയുള്ളവന്‍ ( എഴുതേണ്ട വാചകം ) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്റെരരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും ( ബാധ്യതയിൽ ) അവന്‍ യാതൊന്നും കുറവ്‌ വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്‌. ഇനി കടബാധ്യതയുള്ള ആൾ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, ( വാചകം ) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കിൽ അയാളുടെ രക്ഷാധികാരി അയാള്ക്കു വേണ്ടി നീതിപൂര്വ്വം ( വാചകം ) പറഞ്ഞു കൊടുക്കേണ്ടതാണ്‌. നിങ്ങളിൽ പെട്ട രണ്ടുപുരുഷന്മാംരെ നിങ്ങൾ സാക്ഷി നിര്ത്തുളകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്മാരരായില്ലെങ്കിൽ നിങ്ങൾ ഇഷ്ടപെടുന്ന സാക്ഷികളിൽ നിന്ന്‌ ഒരു പുരുഷനും രണ്ട്‌ സ്ത്രീകളും ആയാലും മതി. അവരിൽ ഒരുവള്ക്ക്ഞ‌ തെറ്റ്‌ പറ്റിയാൽ മറ്റവൾ അവളെ ഓര്മിടപ്പിക്കാന്‍ വേണ്ടി. ( തെളിവ്‌ നല്കാ്ൻ ) വിളിക്കപ്പെട്ടാൽ സാക്ഷികൾ വിസമ്മതിക്കരുത്‌. ഇടപാട്‌ ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച്‌ അത്‌ രേഖപ്പെടുത്തി വെക്കാൻ നിങ്ങൾ മടിക്കരുത്‌. അതാണ്‌ അല്ലാഹുവിങ്കൽ ഏറ്റവും നീതിപൂര്വ്വ്കമായതും, സാക്ഷ്യത്തിന്‌ കൂടുതൽ ബലം നല്കുങന്നതും, നിങ്ങള്ക്ക്ട‌ സംശയം ജനിക്കാതിരിക്കാന്‍ കൂടുതൽ അനുയോജ്യമായിട്ടുള്ളതും. എന്നാൽ നിങ്ങൾ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകൾ ഇതിൽ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതിൽ നിങ്ങള്ക്ക്ു‌ കുറ്റമില്ല. എന്നാൽ നിങ്ങൾ ക്രയവിക്രയം ചെയ്യുമ്പോൾ സാക്ഷി നിര്ത്തേ ണ്ടതാണ്‌. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കിൽ അത്‌ നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്ക്ക്പ‌ പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (2- 282)
ശബ്ദം താഴ്ത്തുക

നിന്റെത നടത്തത്തിൽ നീ മിതത്വം പാലിക്കുക. നിന്റെക ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്ച്ച8യായും ശബ്ദങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വെറുപ്പുളവാക്കുന്നത്‌ കഴുതയുടെ ശബ്ദമത്രെ. (31- 19)
പരുഷത
( നബിയേ, ) അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ2 ചുറ്റിൽ നിന്നും അവർ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു. ആകയാൽ നീ അവര്ക്ക്ഠ‌ മാപ്പുകൊടുക്കുകയും, അവര്ക്ക് ‌ വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേല്പിീക്കുക. തന്നിൽ ഭരമേല്പിഅക്കുന്നവരെ തീര്ച്ച യായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. (3:159)സൗമ്യതഎന്നിട്ട്‌ നിങ്ങൾ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന്‌ വരാം (20:44)വിനയംപരമകാരുണികന്റൊ ദാസന്മാിർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികൾ തങ്ങളോട്‌ സംസാരിച്ചാൽ സമാധാനമെന്ന്മറുപടി നല്കുൾന്നവരുമാകുന്നു. (25:63)
അഹന്ത
നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്ക്ക്ു‌ നിന്റെപ കവിൾ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. (31:18)

അഹങ്കാരം
അവന്‍ ( അല്ലാഹു ) പറഞ്ഞു: നീ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക്‌ അഹങ്കാരം കാണിക്കാൻ പറ്റുകയില്ല. തീര്ച്ചരയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. (7:13)
അനാവശ്യം
അനാവശ്യകാര്യത്തിൽ നിന്ന്‌ തിരിഞ്ഞുകളയുന്നവരുമായ(വരാണു വിശ്വാസികൾ) (23:3)

വിട്ടുവീഴ്ച
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്പി്ക്കുകയും, അവിവേകികളെ വിട്ട്‌ തിരിഞ്ഞുകളയുകയും ചെയ്യുക. (7:199)
ഔദാര്യം
നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട്‌ യാതൊന്നും പങ്കുചേര്ക്കാ തിരിക്കുകയും മാതാപിതാക്കളോട്‌ നല്ല നിലയിൽ വര്ത്തിരക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്ക്കാ രോടും അന്യരായ അയല്ക്കാ രോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വര്ത്തിോക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല(4:36)

ആതിഥ്യം
അനന്തരം അദ്ദേഹം ധൃതിയിൽ തന്റെ് ഭാര്യയുടെ അടുത്തേക്ക്‌ ചെന്നു. എന്നിട്ട്‌ ഒരു തടിച്ച കാളക്കുട്ടിയെ ( വേവിച്ചു ) കൊണ്ടുവന്നു(51:26)
അന്നദാനം
പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെന കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍(107:3)
അനാഥ സംരക്ഷണം
അനാഥകളെപ്പറ്റിയും അവർ നിന്നോട്‌ ചോദിക്കുന്നു. പറയുക: അവര്ക്ക് ‌ നന്മക വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങൾ കൂട്ടു ജീവിതം നയിക്കുകയാണെങ്കിൽ ( അതിൽ തെറ്റില്ല. ) അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്മരവരുത്തുന്നവനെയും അല്ലാഹു വേര്തി രിച്ചറിയുന്നതാണ്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ നിങ്ങള്ക്ക്റ‌ ക്ലേശമുണ്ടാക്കുമായിരുന്നു. തീര്ച്ചചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. (2:220)

Wednesday, July 26, 2006

ഇഷ്ടമാണ് പക്ഷേ,

പുട്ടിന്‍ ബുഷിനെ ഇഷ്ടമാണ് പക്ഷേ, കല്യാണത്തിന് തയ്യാറല്ല. ബുഷിന്‍റെ പ്രലോഭനങ്ങളില്‍ വിശ്വാസമില്ലത്രെ, മുമ്പൊക്കെ ജനാധിപത്യം സ്വാതന്ദ്ര്യം തുട്ങ്ങിയ മധുര വാക്കുകള്‍ പലതും പറഞ്ഞു പററിച്ച് കാര്യം സാധിച്ച ശേഷം വഴിയാധാരമാക്കപ്പെട്ട പല ദരിദ്രകാമുകിമാരും ചരിത്രത്തിന്‍റെ കുപ്പത്തൊട്ടിയില്‍ അഭ്യന്ദരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് പുടിന്.
അല്ല ഒരു സ്വാതന്ദ്ര്യത്തിന്‍റെ മധുവിധുവിന് കൂടെ വന്നേപററൂ, അല്ലെന്‍കില്‍ ബ്ളാക്ക്മെയില്‍ ചെയ്യുമെന്ന് ബുഷ് കാമുകന്‍ അല്‍ജസീറ വായിക്കൂ
Speaking during interviews on French and U.S. TV channels, Mr. Putin defied the American President’s remarks and previous ones by Dick Cheney, giving an assessment of Russia's role in the world and its progress in building democracy. "If you look at newspapers of 100 years ago, you see how, at the time, colonialist states justified their policies in Africa or in Asia. They talked of their civilizing role, of the white man's mission," Mr. Putin said during an interview on France's LCI television.

Saturday, July 15, 2006

കീറപ്പായ

ബൂലോഗത്ത് ഒരിടം അതിലൊരു കീറപ്പായ ഒന്നു മയങ്ങാനാണേ, എന്നിട്ട് വേണം ദിവാസ്വപ്നം കാണാന്‍ അത് മാലോഗരെ അറിയിക്കാന്‍ എല്ലാരും ആര്‍ത്തു കൂവട്ടെ എന്‍തെല്ലാം മോഹങ്ങളാണെ, സ്വപ്നങ്ങളാണെ. കംപൂട്ടറിന്‍റെ അക്ഷരപ്പലകയില്‍ ഞെക്കിയാല്‍ കാഴ്ചപ്പലകയില്‍ ആശാന്‍റെ മലയാളം തെളിഞ്ഞു വരുക ഇന്നലെത്തെ സ്വപ്പനം ഇന്ന് സത്യമായില്ലേ, അതു പോലെ ഈ ദിവാസ്വപ്നങ്ങളും സത്യമാവും സത്യം സ്വപ്നത്തിന്‍റെ അങ്ങാടി വില കൂടുകയുമാണ് .

Wednesday, July 12, 2006

പ്രാരാബ്ദം

പ്രാരാബ്ദം
പ്രാരാബ്ദങ്ങളുടെ നീര്‍ ചുഴിയില്‍ മുങ്ങിത്താഴുന്ന സാനു തന്‍റെ കൈ മേല്‍പ്പോട്ടുയര്‍ത്തി ആര്‍ത്തു വിളിച്ചു എന്നെ രക്ഷിക്കണേ എന്ന് . അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാനും കരക്കണഞ്ഞില്ലല്ലോന്ന് . ഞാന്‍ അവന്‍ മുങ്ങി ത്താഴുന്നത് നിസ്സഹനായി നോക്കിനിന്നു . പക്ഷേ മരണം അവനെ കയ്യോടെ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇത്തവണ അവന്‍ പൊങ്ങി വരുമ്പോള്‍ ഞാന്‍ എന്ദ് പറയും ? അല്ല ഞാനവനെ കരകയററുമോ ?

Tuesday, July 11, 2006

പൂച്ച

പൂച്ച
ലോകത്ത് ഏററവും ഭീരുവാരാണ് പൂച്ചയാണെന്ന് ഞാന്‍ പറയുമെന്ന് ധരിച്ചോ? സോറി അത് അതിന്‍റെ തലയില്‍ കെട്ടിവെക്കേണ്ട കാര്യമില്ല. മനുഷ്യനു തന്നെയാണ് ആ അവാര്‍ഡ് ചേരുക . ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നത് മനുഷ്യന്‍ മാത്രമല്ലേ. അതിലും വലിയ ഭീരുത്വമെന്താണ് ? കടം വന്നാല്‍ , ഫീസു കൊടുക്കാനില്ലെന്‍കില്‍ , പരീക്ഷയില്‍ തോററതിന് പരിഹാസം ഭയന്ന് ഒക്കെ ആത്മഹത്യ ചെയ്യാന്‍ മനുഷ്യനേ പ്രത്യേകിച്ചു മലയാളിക്കേ കഴിയൂ .
ഭീരൂ കീ ജയ് അവാര്‍ഡ്ദാന ചടങ്ങില്‍ ക്ഷണിതാവായി പൂച്ചക്കും പന്‍കെടുക്കാം

കന്നി പ്രസവം

ശരിയാണ് കന്നി പ്രസവത്തിന് നോവ് കൂടുതലാണ് കണിക്കൊന്നക്ക് മഹത്വവും ഇനിയും മലയാളനാട്ടില്‍ ജനിച്ച് ഈ ക ച ത പ മ ടൈപ്പു ചെയ്യിച്ച് ആരെയും പരീക്ഷിക്കരുത് എന്ന് പറയുവാനാ തോന്നുന്നത് .
ഇത് എന്‍റെ വകയുള്ള ഇടം ആരോടും യാചിക്കുന്നില്ല എന്നാലും ഈ ബ്ളോഗനെ നിരാശപ്പെടുത്തുകയില്ല എന്ന് സ്വയം ആശ്വസിക്കട്ടെ. കൊച്ചു തമാശകള്‍ മനസ്സിനെ ഉത്തേജിപ്പിക്കുമെന്ന ഒരു ഓഫര്‍ മനസ്സ് തന്നെ നമുക്ക് തന്നതാണെ. മനുഷ്യന്‍ പണത്തില്‍ മയങ്ങിപ്പോയിരിക്കുന്നു. സൌഹൃദം പുതുക്കാനും മെഗാ പ്രൈസ് വെച്ചാലോ എന്നാണിന്ന് ആലോചിക്കുന്നത് . ലാഭമില്ലെംകില്‍ എന്‍തിനാ ഡീലിംഗ് എന്നാ മാലോകര്‍ ചോദിക്കുക . അതിനാല്‍ എല്ലാ കമന്‍റേററര്‍മാര്‍ക്കും ഒരു മറുപടി ഓഫര്‍ ചെയ്യുന്നു. ലാല്‍ സലാം